പ്രസവശേഷം സ്ത്രീകൾക്ക് അവരുടെ ശരീരത്തെ പുനഃസ്ഥാപിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനുമുള്ള ഒരു പ്രധാന മാർഗ്ഗമാണ് പ്രസവാനന്തര വ്യായാമം അഥവാ Postnatal Exercise.ഗർഭധാരണ സമയത്ത് അമ്മമാർക്കുണ്ടാകുന്ന ഹോർമോണൽ, ശാരീരിക മാറ്റങ്ങൾക്ക് ശേഷം ശരീരം തിരികെ പഴയ സ്ഥിതിയിലേക്ക് മാറുന്നത് ദൈർഘ്യമേറിയ പ്രക്രിയയാണ്.കൃത്യമായ പ്രസവാനന്തര വ്യായാമം ഈ പ്രക്രിയയെ ത്വരിതപ്പെടുത്താനും സുഖകരമാക്കാനും സഹായിക്കുന്നു

postnatal exercise tendurhugs

പ്രസവാനന്തര വ്യായാമത്തിന്റെ ഗുണങ്ങൾ:

 

  • ശരീരം പുനഃസ്ഥാപിക്കുന്നു:  ഗർഭധാരണത്തിനു മുമ്പുള്ള ശരീരപ്രകൃതി പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു.
  • ഭാരം കുറയ്ക്കുന്നു: ഗർഭകാലത്ത് വർദ്ധിച്ച ഭാരം കുറയ്ക്കാനും ശരീരത്തിന്റെ ആകാരവടിവ് ക്രമീകരിക്കാനും സഹായിക്കുന്നു.
  • പേശികളെ ശക്തിപ്പെടുത്തുന്നു: പ്രസവസമയത്ത് ദുർബലമായ പേശികളെ തിരികെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
  • ഊർജ്ജം വർദ്ധിപ്പിക്കുന്നു: ദൈനംദിന പ്രവർത്തികൾക്കുള്ള ഊർജ്ജം വർദ്ധിപ്പിക്കാനും ശരീരത്തിന്റെ ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു.
  • മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു: മാനസികാരോഗ്യം മെച്ചപ്പെടുത്താനും പ്രസവശേഷം സംഭവിക്കാനിടയുള്ള വിഷാദം തടയാനും സഹായിക്കുന്നു.
Postanatal Exercise

പ്രസവാനന്തര വ്യായാമം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഡോക്ടറെ സമീപിക്കുക:സാധാരണ ഒരു പ്രസവം കഴിഞ്ഞാൽ അമ്മമാർക്ക് നാല് മുതൽ ആറ് ആഴ്ച വരെ വിശ്രമം ആവശ്യമാണ്. അതിനുശേഷം ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം വ്യായാമം ആരംഭിക്കണം.
  • വേഗത ക്രമീകരിക്കുക : പതുക്കെ ആരംഭിച്ചശേഷം ക്രമേണ വേഗത കൂട്ടികൊണ്ടുവരുന്ന രീതി പിന്തുടരുക
  • ഹൈഡ്രേഷൻ:ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നത് പ്രധാനമാണ്.അതുകൊണ്ടുതന്നെ ഇടക്ക് ഇടക്ക് വെള്ളം കുടിക്കുക 

വ്യായാമങ്ങൾ ആരംഭിക്കുമ്പോൾ, ശരീരത്തിന്റെ പ്രതികരണത്തെക്കുറിച്ച് ഗൗരവമായി ശ്രദ്ധിക്കുക. അമിതമായി വ്യായാമം ചെയ്യുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.അതുകൊണ്ടു തന്നെ വിദഗ്ദ്ധരായ ഡോക്‌ടേഴ്‌സിന്റെ മേൽനോട്ടം ആവശ്യം തന്നെയാണ്.

പ്രസവാനന്തര വ്യായാമത്തെ കുറിച്ചും വ്യായാമ മാർഗങ്ങളെ കുറിച്ചും കൂടുതൽ അറിയുന്നതിനും പ്രസവാനന്തര പരിചരണത്തിനായും ഞങ്ങളെ സമീപിക്കൂ…Tenderhugs Postnatal Care

Address

Angadipuram, Perinthalmanna,  Malappuram, Kerala 679321

Phone

+919539952552

+919539791848

E-Mail

info@tenderhugs.org

Make An Appointment