പ്രസവശേഷം തിരികെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..
മതിയായ ഉറക്കം
പ്രസവാനന്തരം ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാൻ ഏറ്റവും അത്യാവശ്യമായ ഒന്നാണ് മതിയായ ഉറക്കം ഉറപ്പാക്കുക എന്നത്.ഡോക്ടറുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു അമ്മയും പരിചരണത്തിന് സഹായിക്കുന്ന വ്യക്തിയും അമ്മയ്ക്ക് മതിയായ ഉറക്കത്തിനുള്ള അവസരം ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്
ഭാരമായ ജോലികൾ ഒഴിവാക്കുക
അമ്മയുടെ ശരീരം തളരാതെ ആരോഗ്യത്തോടെ ഇരിക്കേണ്ടത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ പ്രധാനപ്പെട്ടത് ആണ് .അതിനാൽ തന്നെ വീട്ടുജോലികൾ ചെയ്യുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.അതുപോലെ തന്നെ എന്തു ചെയ്യുമ്പോഴും മറ്റൊരാളുടെ സാന്നിധ്യമോ സഹായമോ ഉറപ്പുവരുത്തുകയും ചെയ്യുക
പ്രസവാന്തര വ്യായാമം
പ്രസവശേഷമുള്ള ആരോഗ്യപരിപാലനത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് പ്രസവാനന്തര വ്യായാമം .ഡോക്റ്ററുടെ നിർദ്ദേശപ്രകാരം വ്യത്യസ്തങ്ങളായ വ്യായാമമുറകൾ ചെയ്യാവുന്നതാണ് .പ്രസവാന്തര വ്യായാമത്തെ കുറിച്ചും വ്യായാമ രീതികളെ കുറിച്ചും കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..
ആരോഗ്യകരമായ ഭക്ഷണം
പ്രസവശേഷമുള്ള കാലഘട്ടത്തിൽ ധാരാളം മരുന്നുകൾ കഴിക്കേണ്ടതുണ്ട്.അതിനാൽ തന്നെ ശരീരത്തിന്റെ പ്രവർത്തനത്തിന് മതിയായ ഭക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട് .ആരോഗ്യപരവും നാരുകൾ അടങ്ങിയതുമായ ഭക്ഷണം നന്നായി കഴിക്കുക .ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ഡയറ്റ് ചാർട്ടും ചില സാഹചര്യങ്ങളിൽ പിന്തുടരേണ്ടതുണ്ട്
പ്രസവാനന്തര പരിചരണം ചെലവേറിയതും എന്നാൽ വളരെയധികം പ്രധാനപെട്ടതുമാണ്. അതിനാൽ തന്നെ ഒഴിവാക്കാൻ സാധിക്കാത്തതുമാണ് . നിങ്ങളുടെ സാമ്പത്തികസ്ഥിതിക്ക് അനുയോച്യമായതും വളരെക്കാലത്തെ പ്രവർത്തിപരിചയവുംമുള്ള വിദഗ്ദ്ധരുടെ മേൽനോട്ടത്തിലുമുള്ള പ്രസവാനന്തര പരിചരണം ഉറപ്പാക്കി നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാൻ ഇപ്പോൾ തന്നെ Tender Hugs Postnatal Care സെന്ററുമായി ബന്ധപ്പെടു…
Address
Angadipuram, Perinthalmanna, Malappuram, Kerala 679321
Phone
+919539952552
+919539791848
info@tenderhugs.org
Make An Appointment