നവജാതശിശുക്കളെ എടുക്കുന്നത് മുതൽ കിടത്തുന്നത് വരെ ധാരാളം ചെറുതും വലുതുമായ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്..അവയിൽ പ്രധാനപ്പെട്ട ചിലതു എന്താണെന്നു നമുക്ക് നോക്കാം…
കുളിപ്പിക്കുമ്പോൾ..
ആദ്യം നവജാതശിശുക്കളെ കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്താണെന്നു നോക്കാം..
ഇളം ചൂടുവെള്ളത്തിൽ വേണം കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ.ഇതിനായി ഉച്ചയോടു അടുത്ത സമയം തെരെഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലതു. കുഞ്ഞിനെ കമഴ്ത്തിപ്പിടിച്ചശേഷം മാത്രമേ തലയിൽ വെള്ളം ഒഴിക്കാവൂ.കുഞ്ഞിനെ കൂടുതൽ നേരം ഈർപ്പം നിറഞ്ഞ സാഹചര്യത്തിൽ നിർത്താതെ പെട്ടെന്നുതന്നെ വൃത്തിയുള്ളതും നേർത്തതുമായ തുണി ഉപയോഗിച്ച് തോർത്തിയെടുക്കണം .തണുപ്പുകാലമാണെങ്കിൽ ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കിയാലും മതി
മുലയൂട്ടൽ..
മുലയൂട്ടുമ്പോൾ തികട്ടി പുറത്തേക്കു വരുന്നത് സ്വാഭാവികമായ ഒന്നാണ്.എന്നാൽ ഒരളവിൽ കൂടുതൽ പാൽ പുറത്തേക്ക് തികട്ടി വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം .ഇത് കുഞ്ഞിന്റെ വളർച്ചക്കാവശ്യമായ പോഷകം കിട്ടാത്ത അവസ്ഥയ്ക്ക് ഇടയാക്കും .മാത്രമല്ല ഇതുമൂലം അന്നനാളത്തിനു കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട് . കൂടാതെ പാൽ ശ്വാസകോശത്തിൽ എത്തിയാൽ തുടർച്ചയായ ചുമയും ശ്വാസംമുട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട് ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്
വാക്‌സിനേഷൻ
നവജാതശിശു പരിചരണത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു മേഖലയാണ് വാക്‌സിനേഷൻ അഥവാ കുത്തിവെപ്പുകൾ .ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ സമയങ്ങളിൽ കുഞ്ഞിന് ആവശ്യമായ വിവിധതരം കുത്തിത്തിവെപ്പുകൾ എടുക്കേണ്ടതായുണ്ട് .ഇതു കുഞ്ഞിന്റെ പ്രതിരോധശേഷി കൂട്ടാനും പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാനും സഹായകമാകുന്നു.
നവജാതശിശു പരിചരണത്തെ കുറിച്ചും അമ്മയുടെ പ്രസവാനന്തര പരിചരണത്തെ കുറിച്ചും കൂടുതൽ അറിയാൻ Tenderhugs Postnatal Care
Address
Angadipuram, Perinthalmanna, Malappuram, Kerala 679321
Phone
+919539952552
+919539791848
info@tenderhugs.org
Make An Appointment