ഏതൊരു സ്ത്രീയുടേയും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ് ‘അമ്മയാകുക’ എന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞുള്ള ദിവസങ്ങളില്‍ പല സ്ത്രീകള്‍ക്കും ശാരീരികമായ ബുദ്ധിമുട്ടുകൾക്കൊപ്പം തന്നെ മാനസികസംഘര്‍ഷങ്ങളും ഉണ്ടാകാറുണ്ട്. ഭൂരിപക്ഷം പേരിലും ഈ പ്രശ്‌നങ്ങള്‍ കുറച്ചുദിവസങ്ങള്‍കൊണ്ട് മാറുമെങ്കിലും ചെറിയൊരു ശതമാനം പേരില്‍ ഇത് ചികിത്സ ആവശ്യമുള്ള ആരോഗ്യപ്രശ്നങ്ങളായി മാറാറുണ്ട്.ഗര്‍ഭകാലത്ത് മറ്റു ആരോഗ്യപ്രശ്‌നങ്ങളുള്ളവരും മാസം തികയാതെ പ്രസവിക്കുന്നവരും ശിശുവിന് ആരോഗ്യപ്രശ്‌നമുള്ളവരും മാനസികരോഗത്തിന് അടിമപ്പെടാം. ശരിയായി മുലയൂട്ടാനറിയാത്ത അമ്മമാരും കടുത്ത മാനസികസമ്മര്‍ദത്തിന് അടിപ്പെടാം. ഗര്‍ഭകാലത്തും പ്രസവശേഷവും ഉണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇതിന് ആക്കംകൂട്ടുന്നു.

പ്രസവാനന്തര മാനസികാരോഗ്യത്തിന്റെ ലക്ഷണങ്ങൾ

  • വിഷാദം: താൽപ്പര്യമില്ലായ്മ, ക്ഷീണം, ഉറക്കം തകരാർ, ഭക്ഷണക്രമം മാറുക, കുറ്റബോധം 
  • ഉത്കണ്ഠ: അമിതമായ വിഷമത, പരിഭ്രമം, പേടി എന്നിവ
  • പാനിക് അറ്റാക്കുകൾ: പെട്ടെന്നുള്ള, തീവ്രമായ ഭയം അല്ലെങ്കിൽ ഭീതി

ഇന്നത്തെ കാലത്തെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക കുടുംബ സാഹചര്യങ്ങള്‍ സ്ത്രീകളിൽ കൂടിയ മാനസിക സമ്മര്‍ദത്തിന് വഴിയൊരുക്കുന്നു.മുൻകാലങ്ങളിൽ കൂട്ടുകുടുംബങ്ങളില്‍ നിലനിന്നിരുന്ന സുരക്ഷിതത്വബോധം ഇന്നത്തെ അണുകുടുംബങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല എന്നത് ഒരു യാഥാർഥ്യം തന്നെയാണ്

അതുകൊണ്ടുതന്നെ ആനന്ദകരമാവേണ്ട ഗര്‍ഭകാലം, പ്രസവം, പ്രസവാനന്തര കാലം എന്നിവ ആശങ്കയുടെ കാലമായി മാറുന്നു. ചെറിയ ആശങ്കകള്‍പോലും രോഗമായി മാറുന്നു. അവഗണനയും പീഡനവും നിറഞ്ഞ ഗൃഹാന്തരീക്ഷം ഗര്‍ഭിണിക്ക് ഒരിക്കലും യോജിച്ചതല്ല. 

tender hugs

പ്രതിവിധി

കൃത്യമായ സംരക്ഷണവും കരുതലും തന്നെയാണ് പ്രസവാന്തര മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന പ്രതിവിധി

പ്രസവാനന്തര മാനസികാരോഗ്യത്തെക്കുറിച്ച് നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളുടെ വിദഗ്‌ദ്ധരുമായി പങ്കുവെക്കൂ….

Address

Angadipuram, Perinthalmanna,  Malappuram, Kerala 679321

Phone

+919539952552

+919539791848

E-Mail

info@tenderhugs.org

Make An Appointment